ദേശീയ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (NEET) പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം തള്ളി സുപ്രിംകോടതി. പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രിംകോടതി തള്ളിയത്. ഈ മാസം 12 നാണ് പരീക്ഷ നടക്കാനിരിക്കുന്നത്.
പരീക്ഷാ നടത്തിപ്പ് സംഘടനയായ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഈ വര്‍ഷം 13 ഭാഷകളില്‍ പരീക്ഷ നടത്തുന്നതുള്‍പ്പെടെ പരീക്ഷാ രീതികളില്‍ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. നീറ്റ് പരീക്ഷാ തിയതി മറ്റ് പരീക്ഷകള്‍ക്കൊപ്പമാണെന്നതാണ് വിദ്യാര്‍ത്ഥികളുടെ ആശങ്ക. ഇംപ്രൂവ്‌മെന്റ്, ഐസിഎആര്‍ ഉള്‍പ്പെടെ മറ്റ് സംസ്ഥാന, ദേശീയതല യുജി പ്രവേശന പരീക്ഷകളും നീറ്റ് യുജി പരീക്ഷകള്‍ക്കിടയിലാണ് തിയതി പ്രഖ്യാപിച്ചിട്ടുള്ളത്.



