ചെന്നൈ : നീറ്റ് പരീക്ഷ പാസാവുമോയെന്ന ആശങ്കയെ തുടര്‍ന്ന് രണ്ട് വിദ്യാര്‍ഥികള്‍ ജീവനൊടുക്കി . ശനിയാഴ്ച പുലര്‍ച്ച മധുര സായുധ സൈനിക റിസര്‍വ് ക്വാര്‍േട്ടഴ്സില്‍ താമസിക്കുന്ന മുരുകസുന്ദരത്തിെന്റ മകള്‍ ജ്യോതി ശ്രീദുര്‍ഗ മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചു .തനിക്ക് ഭയം തോന്നുന്നതായും ക്ഷമിക്കണമെന്നും എഴുതിയ കത്തും വിഡിയോ ക്ലിപ്പിങ്ങും പൊലീസ് സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു .
ധര്‍മപുരി ആദിത്യയാണ് (20) മരിച്ച രണ്ടാമത്തെ വിദ്യാര്‍ഥി. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കുറിപ്പെഴുതിവെച്ചതിനുശേഷം തൂങ്ങിമരിക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് നീറ്റ് പരീക്ഷ ഭയന്ന് ഒരു മാസത്തിനിടെ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ എണ്ണം നാലായി .
തമിഴ്നാട്ടില്‍ ബി.ജെ.പി ഒഴികെ മറ്റെല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന നിലപാടാണുള്ളത്. രണ്ടുവര്‍ഷം മുമ്പു അരിയല്ലൂരില്‍ അനിത എന്ന പെണ്‍കുട്ടി നീറ്റ് പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് ജീവനൊടുക്കിയത് വന്‍ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു .



