പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ആഗോള വിപണിയിലുണ്ടായ അനിശ്ചിതത്വം കേരളത്തിലെ സ്വർണ്ണവിലയിൽ വൻ മാറ്റങ്ങൾക്കിടയാക്കുന്നു. തുടർച്ചയായ വർദ്ധനവിന് ശേഷം ഇന്നലെ മാത്രം ഒരു പവൻ സ്വർണ്ണത്തിന് 1440 രൂപയാണ് വർദ്ധിച്ചത്. ഇന്നും ഇതേ നിരക്കിൽ മാറ്റമില്ലാതെയാണ് വിപണി വ്യാപാരം തുടരുന്നത്. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന്‍റെ വില 1,10,680 രൂപയായി തുടരുകയാണ്. ഗ്രാമിന് 13,835 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.