കോളൊറാഡോ: നിര്‍ബന്ധിപ്പിച്ച്‌ വലിയ അളവില്‍ വെള്ളം കുടിപ്പിച്ചതിനെ തുടര്‍ന്ന് 11കാരനായ മകന്‍ മരിച്ച കേസില്‍ പിതാവും വളര്‍ത്തമ്മയും അറസ്റ്റില്‍. കൊളറാഡൊ സ്പ്രിംഗ്ങ്ങ്‌സ് നോര്‍ത്ത് ഈസ്റ്റ് ബ്ലാക്ക് ഫോറസ്റ്റിലെ റയന്‍ (41), താര സബിന്‍ (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മരണത്തിന് രക്ഷിതാക്കളാമ് ഉത്തരവാദികളെന്നും ഇവര്‍ക്കെതിരെ കൊലപാതകത്തിനും കുട്ടികള്‍ക്കെതിരായ കുറ്റകൃത്യത്തിനും കേസ്സെടുത്തതായി അറസ്റ്റ് ഉത്തരവില്‍ പറയുന്നു.