കോഴിക്കോട്: കൊറോണ നിരീക്ഷണത്തിലിരിക്കെ മരിച്ച കോഴിക്കോട് സ്വദേശിയുടെ പരിശോധനാ ഫലം നെഗറ്റീവ്. പെരുമണ്ണ സ്വദേശി ബീരാന്‍ കോയയാണ് നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞു വീണ് മരിച്ചത്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് ബീരാന്‍ കോയ ബംഗളൂരുവില്‍ നിന്നും എത്തിയത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇന്നലെ ശുചിമുറിയില്‍ കുഴഞ്ഞു വീണ ബീരാന്‍ കോയയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.
ഇന്നലെ ഉച്ച മുതല്‍ ബീരാന്‍ കോയ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ വ്യക്തമാക്കി. ബീരാന്‍ കോയക്ക് കൊറോണ രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെന്നും വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.