വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പൗഞ്ചാബില്‍ സന്ദര്‍ശനത്തിനായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് അമൃത്‌സര്‍ സന്ദര്‍ശിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ സന്ദര്‍ശനമാണിത്.

മുന്‍ ആം ആദ്മി നേതാവ് സുഖ്‌പാല്‍ സിംഗ് ഖൈറയുടെ നേതൃത്വത്തിലുള്ള പഞ്ചാബ് ഏക്താ പാര്‍ട്ടി രൂപീകരിക്കുകയും കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നുമുണ്ടായ കനത്ത തിരിച്ചടിയായിരിക്കെയാണ് കെജ്‌രിവാളിന്റെ സന്ദര്‍ശനം.