ലോകരാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം ആഗോള തീരുവ ഏർപ്പെടുത്തിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ നടപടി നിയമവിരുദ്ധമെന്ന് യുഎസ് കോടതി. ന്യൂയോർക്കിലെ കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡിലെ മൂന്നംഗ പാനൽ 2-1 എന്ന ഭൂരിപക്ഷത്തിലാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.

തീരുവ ഏർപ്പെടുത്തുന്നതിൽ കോൺഗ്രസ് പ്രസിഡന്റിന് നൽകിയിട്ടുള്ള അധികാരപരിധി ട്രംപ് മറികടന്നുവെന്ന് കോടതി നിരീക്ഷിച്ചു. ട്രംപിന്റെ നടപടി “അസാധുവും നിയമപരമായി അധികാരപ്പെടുത്താത്തതും” ആണെന്ന് ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കി. പാനലിലെ മൂന്നാമത്തെ ജഡ്ജി ഈ തീരുമാനത്തോട് വിയോഗം പ്രകടിപ്പിച്ചു.