തിരുവനന്തപുരം; ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കെതിരായ പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ പിന്തുണച്ച് കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരന്‍.
മഹാദുരന്തമായ കോവിഡിനെ അഴിമതി നടത്താനുള്ള മറയാക്കിയ മുഖ്യമന്ത്രി പിണറായിവിജയന് സ്തുതി പാടലല്ല മുല്ലപള്ളിയുടെയും കേരളത്തിലെ പ്രതിപക്ഷത്തിന്റെയും ചുമതലയെന്ന് കോവിഡ് രാജക്കന്മാരും നിപ്പാറാണിമാരും മനസിലാക്കുന്നത് നന്നായിരിക്കും.എല്ലാം ഞങ്ങള്‍ പറയാം, നിങ്ങള്‍ അത് അനുസരിക്കണം എന്ന സമീപനം കേള്‍ക്കുമ്ബോള്‍ മിണ്ടാതിരിക്കാന്‍ ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കമ്മിറ്റിയല്ലന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ രാജശേഖരന്‍ വിമര്‍ശിച്ചു.
കഴിഞ്ഞ അരനൂറ്റാണ്ടായി മലയാളി ആരോഗ്യരംഗത്തും വിദ്യാഭ്യസ മേഖലയിലും ആര്‍ജ്ജിച്ച പുരോഗതിയാണ് കേരളത്തെ കൊറോണ പ്രതിരോധത്തില്‍ മുന്നില്‍ നിര്‍ത്തുന്നത് എന്ന സത്യം ആര്‍ക്കാണ് അറിയാത്തത്…ആരോഗ്യ പ്രവര്‍ത്തകരും ,ഡോക്ടര്‍മാരും നടത്തുന്ന ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളെ പി ആര്‍ ഏജന്‍സികളുടെ സഹായത്തില്‍ സ്വന്തം അക്കൗണ്ടില്‍ലാക്കുന്ന രാജാക്കന്‍മാരുടെയും, മഹാറാണിമാരുടെയും പ്രവൃത്തി അധികകാലം കണ്ടില്ലെന്നു നടിക്കാന്‍ കേരളത്തിലെ KPCC നേതൃത്വത്തിനാവില്ല.
എല്ലാം ഞങ്ങള്‍ പറയാം… നിങ്ങള്‍ അത് അനുസരിക്കണം എന്ന സമീപനം കേള്‍ക്കുമ്ബോള്‍ മിണ്ടാതിരിക്കാന്‍ ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കമ്മിറ്റിയല്ലന്ന് ഞാന്‍ പ്രിയപ്പെട്ട മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിക്കുകയാണ്.ദുരന്തമുഖത്ത് ആരും രാഷ്ട്രീയം പറയരുതെന്ന് പറയുകയും നിന്ദ്യമായ രാഷ്ട്രീയ നാടകങ്ങള്‍ സര്‍ക്കാര്‍ തന്നെ തുടര്‍ക്കഥയായി അവതരിപ്പിക്കുകയും ചെയ്യുമ്ബോള്‍ അര്‍ജ്ജവത്തോടെ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്‍്റെയുംമുഖത്തു നോക്കി രാഷ്ട്രിയം പറയാന്‍ തന്നെയാണ് ഞങ്ങളുടെ തിരുമാനം.
ബ്രിട്ടീഷ് ഭരണത്തിന് എതിരെ നട്ടെല്ല് വളയ്ക്കാതെ നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ മുല്ലപ്പള്ളി ഗോപാലന്‍ വളര്‍ത്തിയ മകന് ഉപദേശം നല്‍കാന്‍ യോഗ്യതയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഒരു പക്ഷേ ഈ നാട്ടില്‍ കണ്ടെന്നു വരില്ല…..ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള ‘ഉരുക്കു കോട്ടകള്‍ എന്നു വിളിക്കുന്ന കണ്ണൂര്‍ ലോക്സഭ മണ്ഡലത്തില്‍ തുടര്‍ച്ചയായി അഞ്ച് തവണയും വടകരയില്‍ രണ്ട് തവണയും വിജയ കിരീടം ചൂടിയത് മുല്ലപ്പള്ളി രാമചന്ദ്രന്റെ
കറകളഞ്ഞ രാഷ്ട്രീയ വ്യക്തിത്വവും സൗമ്യമായ ഇടപെടലുമാണന്ന് ആര്‍ക്കാണ് അറിയാത്തത്.മുഖ്യന്ത്രിക്കും കണ്ണൂര്‍ ലോബി മന്ത്രിമാരും കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഒതുങ്ങി നിന്ന കാലത്ത് ഇന്ദ്രപ്രസ്ഥത്തില്‍ അധികാര കേന്ദ്രത്തിലെ അകത്തളങ്ങളിലൂടെ നിവര്‍ന്നു നിന്നു അന്‍പത് കമാന്‍ഡോകളും ,5 കിലോമീറ്റര്‍ റോഡ് ക്ലിയറന്‍സുമില്ലാതെ ഇന്ത്യ ഭരിച്ച പാരമ്ബര്യമാണ് മുല്ലപ്പള്ളി രാമചന്ദ്രനുള്ളത്.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് ഫണ്ട് സംഘടിപ്പിക്കാന്‍ സ്വന്തം കിടപ്പാടം വിറ്റ് നല്‍കിയ പാരമ്ബര്യമുള്ള ഒരച്ഛന്റെ മകനായതുകൊണ്ടാവണം
ഇന്ത്യാ മഹാരാജ്യം ഭരിച്ചപ്പോഴുംതന്റെ പ്രസ്ഥാനത്തിന്റെ ചുമതല ഇപ്പോള്‍ വഹിക്കുമ്ബോള്‍ തിരുവനന്തപുരത്ത് ഇപ്പോഴും വാടക വീട്ടില്‍ കഴിയുവാന്‍ വിധിക്കപ്പെട്ട രാഷ്ട്രീയക്കാരനായി അദ്ദേഹത്തെ മാറ്റിയത്..
മഹാദുരന്തമായ കോവിഡിനെ അഴിമതി നടത്താനുള്ള മറയാക്കിയ മുഖ്യമന്ത്രി പിണറായിവിജയന് സ്തുതി പാടലല്ല മുല്ലപള്ളിയുടെയും കേരളത്തിലെ പ്രതിപക്ഷത്തിന്റെയും ചുമതലയെന്ന് കോവിഡ് രാജക്കന്മാരും നിപ്പാറാണിമാരും മനസിലാക്കുന്നത് നന്നായിരിക്കും.
ഹൈക്കോടതി ജഡ്ജിയെ ശുംഭനെന്നും മതപുരോഹിതനെ നികൃഷ്ഠ ജീവിയെന്നും സഹപ്രവര്‍ത്തകനെ പരനാറിയെന്നും സ്വന്തം പാര്‍ട്ടി വിട്ട ചന്ദ്രശേഖരനെ കുലംകുത്തിയെന്ന് വിളിച്ചതും… മാധ്യമ പ്രവര്‍ത്തകരെ കടക്ക് പുറത്ത് എന്ന് ആക്ഷപിച്ച പരമ്ബര്യവും ആര്‍ക്കാണെന്ന് കേരളത്തത്തിലെ ജനങ്ങള്‍ക്ക് നന്നായിട്ട് അറിയം…
സി പി എം നേതൃത്വത്തില്‍ കൊലപാതക പരമ്ബരകള്‍ അരങ്ങേറിയപ്പോഴും, ഇടതു ജനപ്രതിനിധികള്‍ പലപ്പോഴായി വനിതകളെ പേരെടുത്ത് ആക്ഷേപിച്ചപ്പോഴും, സര്‍ക്കാരിന്റെ അഴിമതി പ്രതിപക്ഷം തുറന്നു കാട്ടിയപ്പോഴും മാളത്തില്‍ കയറിയിരുന്ന ചില മാധ്യമങ്ങളും ഇടതുപക്ഷ സൈബര്‍ ഗുണ്ടകളും ഇപ്പോള്‍ ഉറഞ്ഞുത്തുതുള്ളുന്നതിന്റെ കാരണം എല്ലാവര്‍ക്കും അറിയാം.
തെറ്റുകള്‍ക്കെതിരെ വിരള്‍ ചുണ്ടുക തന്നെ ചെയ്യും.



