അഫ്ഗാന് സേനയും താലിബാന് ഭീകരരും തമ്മില്‍ 20 ലധികം പ്രവശ്യകളിലും ഒന്‍പത് നഗരങ്ങളിലും ഏറ്റുമുട്ടല്‍ നടക്കുകയാണ്. കഴിഞ്ഞ നാല് ദിവസത്തിനിടെ 950 താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടലില്‍ 500 ഭീകരര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പര്‍വാനിലെ സോര്‍ഖ് ഇ പാര്‍സ ജില്ലയുടെയും ഗസ്നിയിലെ മെയില്‍സ്റ്റാന്‍ ജില്ലയുടെയും നിയന്ത്രണം തിരിച്ചു പിടിച്ചതായി അഫ്ഗാന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.



