കൊല്‍ക്കത്ത: നാരദ ഒളികാമറ കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ജാമ്യം കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കി. ജാമ്യം അനുവദിച്ച സി.ബിഐ പ്രത്യേക കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സി.ബി.ഐ ഹര്‍ജി രാത്രി അടിയന്തരമായി പരിഗണിച്ചാണ് നടപടി.

വ്യവസായികളായി എത്തിയ നാരദ ന്യൂസ് പോര്‍ട്ടല്‍ സംഘത്തില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ തൃണമൂല്‍ മന്ത്രിമാരായ ഫിര്‍ഹാദ് ഹാക്കീം, സുബ്രദാ മുഖര്‍ജി, തൃണമൂല്‍ എംഎല്‍എ മദന്‍ മിത്ര, മുന്‍ തൃണമൂല്‍ നേതാവ് സോവന്‍ ചാറ്റര്‍ജി എന്നിവരെ ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്.