കോ​ഴി​ക്കോ​ട്: നാ​ദാ​പു​രം തൂ​ണേ​രി​യി​ല്‍ ആ​ര്‍​എം​പി പ്ര​വ​ര്‍​ത്ത​ക​ന്‍റെ വീ​ട്ടി​ലെ കി​ണ​റ്റി​ല്‍ ശു​ചി​മു​റി മാ​ലി​ന്യം നി​ക്ഷേ​പി​ച്ചു. തൂ​ണേ​രി ചെ​ക്കാ​യി​പ്പി​ടി​ക​യ്ക്കു സ​മീ​പം തു​മ്പോ​ളി​പ്പൊ​യി​ൽ മ​നോ​ജ​ന്‍റെ
വീ​ട്ടി​ലെ കി​ണ​റി​ലാ​ണ് ശു​ചി​മു​റി മാ​ലി​ന്യം ത​ള്ളി​യ​ത്. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

വേ​ന​ൽ സ​മ​യ​ത്ത് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​കെ ആ​ശ്ര​യി​ക്കു​ന്ന കി​ണ​റ്റി​ലാ​ണ് മ​നു​ഷ്യ വി​സ​ർ​ജ്യം ഇ​ട്ട​ത്. മ​നോ​ജ​നും അ​ടു​ത്തു​ള്ള സ​ഹോ​ദ​ര​ന്‍റെ കു​ടും​ബ​വും ഒ​ന്നി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന കി​ണ​റാ​ണി​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.

യു​ഡി​എ​ഫി​ന് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ച്ച​തി​ലെ രാ​ഷ്ട്രീ​യ വി​രോ​ധ​മാ​ണ് കാ​ര​ണ​മെ​ന്ന് യു​ഡി​എ​ഫും കെ​കെ ര​മ എം​എ​ല്‍​എ​യും പ്ര​തി​ക​രി​ച്ചു. ആ​ർ​എം​പി രൂ​പീ​ക​ര​ണം മു​ത​ല്‍ സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​യ മ​നോ​ജ​ന്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തി​ലും സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ പ്ര​തി​കാ​ര​മാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

ത​നി​ക്കോ, ത​ന്നോ​ടോ ആ​ർ​ക്കും എ​തി​ർ​പ്പ് ഇ​ല്ലെ​ന്നും എ​ന്താ​ണ് ഇ​തി​ന് പി​ന്നി​ലെ കാ​ര​ണം എ​ന്ന് അ​റി​യി​ല്ലെ​ന്നു​മാ​ണ് മ​നോ​ജ്‌ പ​റ​യു​ന്ന​ത്. പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ച്ച​തി​ന് ശേ​ഷം മാ​ത്ര​മേ കി​ണ​റി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​നാ​കൂ. അ​തു​വ​രെ വെ​ള്ള​ത്തി​ന് വേ​റെ വ​ഴി നോ​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് ഈ ​വീ​ട്ടു​കാ​ർ.