പ്രമുഖ വനിതാ ടെന്നീസ് താരം ജപ്പാനിലെ നവോമി ഒസാക്ക ഇന്ന് മുതല്‍ സിന്‍സിനാറ്റി ഓപ്പണില്‍ നിന്നുള്ള എല്ലാ സമ്മാനത്തുകയും ഹെയ്തിയിലെ ഭൂകമ്ബബാധിതര്‍ക്കുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് അറിയിച്ചു. 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബം ശനിയാഴ്ച രാവിലെ ഹെയ്തിയില്‍ ഉണ്ടായി ഇതില്‍ 300 ല്‍ അധികം ആളുകള്‍ മരിക്കുകയും ആയിരക്കണക്കിന് പേര്‍ ഭവനരഹിതരാവുകയും ചെയ്തു.

വെസ്റ്റേണ്‍ & സതേണ്‍ ഓപ്പണ്‍ എന്ന് വിളിക്കപ്പെടുന്ന ടൂര്‍ണമെന്റിന് വനിതാ സിംഗിള്‍സ് വിജയിക്ക് 2,55,220 ഡോളര്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ റണ്ണറപ്പിന് 1,88,945 യുഎസ് ഡോളര്‍ ലഭിക്കുമെന്നും കരുതുന്നു. ടോക്കിയോ ഒളിമ്ബിക്സാണ് നവോമിയുടെ അവസാനമായി കളിച്ചത്. അതില്‍ മൂന്നാം റൗണ്ടില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ മാര്‍ക്കറ്റ വാന്‍‌ഡ്രോസോവയോട് തോറ്റതിന് ശേഷം മെഡല്‍ റൗണ്ടില്‍ പ്രവേശിക്കാന്‍ കഴിയാതെ പുറത്തായി.