ആന വായിൽ അമ്പഴങ്ങ എന്റെ വായിൽ കുമ്പളങ്ങാ. പഴഞ്ചൊല്ലു മാത്രമല്ല കിടിലൻ ചെമ്മന്തിക്കും അമ്പഴങ്ങ ബെസ്റ്റാണ്. നല്ല ഇളം അമ്പഴം കിട്ടുമ്പോൾ തയാറാക്കി നോക്കാം.

ചേരുവകൾ

  • അമ്പഴങ്ങ – 4 എണ്ണം
  • കാന്താരി മുളക് – 3 എണ്ണം
  • നാളികേരം – അര മുറി
  • കറിവേപ്പില – 1 ഇതൾ
  • ഉള്ളി – 2 എണ്ണം
  • കല്ലുപ്പ് – പാകത്തിന്
  • തയാറാക്കുന്ന വിധം

    ആദ്യം അമ്പഴങ്ങ ഉപ്പ്, ഉള്ളി, മുളക് എന്നിവ ചേർത്ത് ഒന്ന് പതുക്കെ അരച്ച ശേഷം അരമുറി നാളികേരം ചേർത്ത് മിക്സിയുടെ ചെറിയ ജാറിൽ അരച്ച് എടുക്കാം. നല്ല മണവും രുചിയും ഉള്ള ലളിതമായ അമ്പഴം ചമ്മന്തി റെഡി.