തി​രു​വ​ന​ന്ത​പു​രം: ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി മ​രി​ച്ചു. കു​ട​വൂ​ർ​ക്കോ​ണം സ്കൂ​ളി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന നി​ഖി​ൽ (16), ഗോ​കു​ൽ (16) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് സം​ഭ​വം. വാ​മ​ന​പു​രം ന​ദി​യു​ടെ മേ​ലാ​റ്റി​ങ്ങ​ൽ ഉ​ദി​യ​റ ക​ട​വി​ലാ​ണ് നാ​ല് കു​ട്ടി​ക​ൾ ക​ളി​ക്കാ​നി​റ​ങ്ങി​യ​ത്.

കു​ളി​ക്കു​ന്ന​തി​നി​ടെ ര​ണ്ടു പേ​രെ കാ​ണാ​താ​യ​തോ​ടെ മ​റ്റ് ര​ണ്ട് പേ​ർ നി​ല​വി​ളി​ച്ചു. നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ർ ആ​റ്റി​ങ്ങ​ൽ ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ച്ചു.

ന​ദി​യി​ൽ ഫ​യ​ർ​ഫോ​ഴ്സ് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ആ​ദ്യം നി​ഖി​ലി​ന്‍റെ​യും ര​ണ്ടാ​മ​ത് ഗോ​കു​ലി​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ല​ഭി​ച്ചു. ഒ​പ്പ​മു​ണ്ടാ​യ കു​ട്ടി​ക​ളാ​ണ് മു​ങ്ങി​യ സ്ഥ​ലം കാ​ണി​ച്ചു കൊ​ടു​ത്ത​ത്.

ക​ട​യ്ക്കാ​വൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ളും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​യ്ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ടം അ​ട​ക്കം നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.