നടൻ ടൊവിനോ തോമസ് ആശുപത്രിയിൽ. ചിത്രീകരണത്തിനിടെ വയറിൽ പരുക്കേറ്റതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കള എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ടൊവിനോയ്ക്ക് പരുക്കേറ്റത്. കരളിന് സമീപം മുറിവുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന് ആന്തരിക രക്തസ്രാവം കണ്ടതിനെ തുടർന്ന് ഐസിയുവിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ടൊവിനോയ്ക്ക് 72 മണിക്കൂർ നിരീക്ഷണം വേണമെന്ന് ഡോക്ടർമാർ പറഞ്ഞു.
നടൻ ടൊവിനോ തോമസ് ആശുപത്രിയിൽ
