മുംബൈ: നടിയും അകാലത്തില്‍ പൊലിഞ്ഞ നടന് ദിലീപ് കുമാറിന്റെ ഭാര്യയുമായ സൈറ ബാനുവിനെ (77) ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് ഉണ്ടായ അസ്വസ്ഥതകളെ തുടര്‍ന്ന് മുംബൈ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ഹൃദയാഘാതം സംഭവിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണിപ്പോള്‍.
ജൂലൈ 7-നായിരുന്നു ദിലീപ് കുമാര്‍ മരിച്ചത്. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി അദ്ദേഹം ചികിത്സയില്‍ കഴിയുകയായിരിന്നു.



