മുംബയ്: യുവനടന്‍ അക്ഷത് ഉത്കര്‍ഷിനെ മുംബയിലെ വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബിഹാര്‍ സ്വദേശിയായ നടന്‍ അഭിനയത്തോടുള്ള താല്‍പര്യം മൂലമാണ് മുംബയിലേക്ക് താമസം മാറ്റിയത്.
കാമുകിക്കൊപ്പമാണ് നടന്‍ താമസിച്ചിരുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബയിലെ അന്ധേരിയിലായിരുന്നു ഇരുവരും താമസമിച്ചിരുന്നത്. രാത്രി പതിനൊന്നരയോടെ കാമുകിയാണ് നടനെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു
മരണത്തിന് തൊട്ടുമുമ്പ്‌ അക്ഷത് പിതാവിനെ വിളിച്ചിരുന്നു. ടിവി ഷോ കാണുകയാണെന്നും തിരിച്ചുവിളിക്കാമെന്നും പിതാവ് പറഞ്ഞിരുന്നു. പിന്നെ വിളിച്ചപ്പോള്‍ കിട്ടിയില്ല.