ചെന്നൈ നായകന്‍ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ഇപ്പോള്‍ ഐപിഎലില്‍ മാത്രമാണ് സജീവമായി കളിക്കുന്നത്. ഈ സീസണോടു കൂടി ഐപിഎലില്‍ താരത്തിന്റെ വിരമിക്കലുണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത്തവണ ചെന്നൈയ്ക്ക് കിരീടം നേടാനായാല്‍ താന്‍ ധോണിയെ ഒരു വര്‍ഷം കൂടി ഐപിഎല്‍ കളിക്കുവാന്‍ സമ്മതിപ്പിച്ചെടുക്കുമെന്നാണ് ചെന്നൈയില്‍ ധോണിയുടെ സഹതാരവും ചെന്നൈയുടെ നെടുംതൂണുമായ സുരേഷ് റെയ്‍ന പറയുന്നത്.
ഐപിഎലില്‍ ഇനി ധോണി കളിക്കില്ലെന്നാണ് തീരുമാനമെങ്കില്‍ താനും അടുത്ത സീസണ്‍ കളിക്കില്ലെന്നും സുരേഷ് റെയ്‍ന കൂട്ടിചേര്‍ത്തു. സെപ്റ്റംബര്‍ പകുതിയോട് കൂടി യുഎഇയിലാണ് ബാക്കി 31 ഐപിഎല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുവാനായി ബിസിസിഐ ആലോചിക്കുന്നത്.



