ന്യൂഡല്‍ഹി: ലോക ടെസ്​റ്റ്​ ചാമ്പ്യന്‍ഷിപ്പ്​ ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ തോറ്റതിന്​ പിന്നാലെ വിരാട്​ കോഹ്​ലിയുടെ ക്യാപ്​റ്റന്‍സിക്ക്​ നേരെ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ ​കോഹ്​ലിയുടെ ക്യാപ്​റ്റന്‍സിയുടെ കാര്യത്തില്‍ ആരും വേവലാതിപ്പെടേണ്ട കാര്യമില്ലെന്ന്​ പറയുകയാണ്​ പാകിസ്​താ​െന്‍റ വെറ്ററന്‍ വിക്കറ്റ്​ കീപ്പര്‍ ബാറ്റ്​സ്​മാനായ കമ്രാന്‍ അക്​മല്‍. കോഹ്​ലി മഹാനായ നായകനാണെന്നും 2017 ചാമ്ബ്യന്‍സ് ​ട്രോഫയിലെയും 2019 ലോകകപ്പ്​ സെമിയിലെയും തോല്‍വികള്‍ക്ക്​ അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ട്​ കാര്യമില്ലെന്നുമാണ്​ കമ്രാന്‍ പറയുന്നത്​.

‘എം‌.എസ് ധോണിക്ക് ശേഷമുള്ള മികച്ച ക്യാപ്റ്റനാണ് വിരാട് കോഹ്‌ലി. അദ്ദേഹത്തിന്​ 70 അന്താരാഷ്ട്ര സെഞ്ച്വറികളുണ്ട്. കോഹ്​ലി ചാമ്ബ്യന്‍സ് ട്രോഫിയും 2019 ലോകകപ്പും കളിച്ചു. ഇന്ത്യ തോറ്റു, പക്ഷേ അതില്‍ എന്താണ് തെറ്റ്?. അഞ്ച് വര്‍ഷം ഇന്ത്യ ഒന്നാം നമ്ബര്‍ ടെസ്റ്റ്​ ടീമായി തുടര്‍ന്നു. അദ്ദേഹത്തി​െന്‍റ നേട്ടങ്ങളും സേവനവും നോക്കൂ. അവ​െന്‍റ ക്യാപ്റ്റന്‍സി ഭയങ്കരമാണ്. അതില്‍ സംശയമില്ല. അവന്‍ ഒരു അത്ഭുതശാലിയായ കളിക്കാരനാണ്. അവന്‍ സ്വയം തയാറെടുക്കുന്ന രീതി അസാധാരണമാണ്’- അക്​മല്‍ യൂട്യൂബില്‍ നടത്തിയ വിഡിയോ ചാറ്റില്‍ പറഞ്ഞു.

കോഹ്‌ലിയെ ക്യാപ്​റ്റന്‍ സ്​ഥാനത്ത്​ നിന്ന്​ മാറ്റിയാല്‍ ഇന്ത്യ ഐ.സി.സി ടൂര്‍ണമെന്‍റ്​ വിജയിക്കുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലെന്നും താരത്തെ ചോദ്യം ചെയ്യുന്നവരുടെ യോഗ്യത എന്താ​ണെന്നും കമ്രാന്‍ ചോദിച്ചു.

‘ക്യാപ്റ്റനെ മാറ്റിയാല്‍ ഇന്ത്യ ഐ.സി.സി ടൂര്‍ണമെന്‍റ്​ വിജയിക്കുന്നെ്​ ആര്‍ക്കും ഉറപ്പ്​ പറയാന്‍ സാധിക്കില്ല. ഇത്​ ഭാഗ്യത്തി​െന്‍റ കാര്യമാണ്​. യാതൊരു ധാരണയുമില്ലാത്തവര്‍ക്ക്​ വിരല്‍ ചൂണ്ടാന്‍ എളുപ്പമാണ്. ഒരു ഗല്ലി ടീമിനെ പോലും നയിക്കാത്ത ആളുകളാണ്​ ക്യാപ്റ്റനെ മാറ്റാന്‍ ഇന്ത്യയെയും കോഹ്​ലിയെയും ഉപദേശിക്കുന്നത്​’ -കമ്രാന്‍ പറഞ്ഞു.

ഇംഗ്ലണ്ടിലെ സതാംപ്​റ്റണില്‍ നടന്ന ലോക ടെസ്​റ്റ്​ ചാമ്പ്യന്‍ഷിപ്പ്​ ഫൈനലില്‍ എട്ടു വിക്കറ്റിനാണ്​ ന്യൂസിലന്‍ഡ്​ ഇന്ത്യയെ പരാജയപ്പെടുത്തിയത്​. 2019 ഏകദിന ​ലോകകപ്പ്​ ​സെമിഫൈനലിലും കിവീസായിരുന്നു ഇന്ത്യയെ പുറത്താക്കിയത്​. 2017ലെ ചാമ്ബ്യന്‍സ്​ ട്രോഫി ഫൈനലില്‍ പാകിസ്​താനായിരുന്നു ഇന്ത്യയെ തോല്‍പിച്ചത്​. ലണ്ടനിലെ ഓവലില്‍ നടന്ന ഫൈനലില്‍ 180 റണ്‍സി​െന്‍റ വമ്ബന്‍ തോല്‍വിയാണ്​ കോഹ്​ലിയും സംഘവും ഏറ്റുവാങ്ങിയത്​​