ഫിലഡൽഫിയ ∙ ദേശീയ ഓണാഘോഷ തിരുവാതിരയിൽ കൂടുതൽ കലാകാരികളെ ഉൾക്കൊള്ളിക്കുവാൻ റജിസ്ടേഷൻ സമയ പരിധി ദീർഘിപ്പിയ്ക്കണമെന്ന് വനിതാ പ്രവർത്തകർ ആവശ്യപ്പെട്ടതു മാനിച്ച് തിരുവാതിരയിൽ പങ്കെടുക്കുവാനുള്ള പേരു റജിസ്‌ട്രേഷൻ സമയപരിധി ജൂലൈ 9 വെള്ളിയാഴ്ച്ച വൈകിട്ട് ഏഴു വരെ നീട്ടി.

71 കലാകാരികൾ ഇതിനോടകം വിഡിയോ മാധ്യമത്തിലൂടെയും നൃത്താധ്യാപികയിൽ നിന്ന് നേരിട്ട് ക്ലാസ്സിലും തിരുവാതിരച്ചുവടുകൾ പരിശീലിക്കുന്നുണ്ട്. താത്പര്യമുള്ളവർ, മെഗാതിരുവാതിര ഏകോപിപ്പിക്കുന്ന “ലാസ്യ ഡാൻസ് അക്കാദമി” യെ ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക്: ആഷ അഗസ്റ്റിൻ (267- 844-8503), ലാസ്യ ഡാൻസ് അക്കാദമി.

ഓഗസ്റ്റ് 21 ശനിയാഴ്ച്ച ഫിലഡൽഫിയ കൺസ്റ്റാറ്റർ ഓപ്പൺ തിയേറ്ററിൽ വൈകുന്നേരം മൂന്നു മുതൽ, രാത്രി പത്തു വരെയാണ് ‘ദേശീയ ഓണാഘോഷം. കൊറോണാ ഭീഷണിയെ തരണം ചെയ്യാനാവും എന്ന ഐക്യബോധത്തിന്റെ ഉത്സവമായാണ് അനേകം സംഘടനകളുടെ സഹകരണത്തോടെ അമേരിക്കയിൽ ‘ദേശീയ ഓണാഘോഷം’ ഒരുങ്ങുന്നത്. ട്രൈസ്റ്റേറ്റ് കേരളാ ഫോറമാണ് നേതൃത്വം നൽകുന്നത്.