ഫിലഡൽഫിയ ∙ അമേരിക്കൻ ദേശീയ ഓണാഘോഷത്തിന്റെ നാന്ദികുറിക്കുന്ന തിരുവാതിരോത്സവത്തിൽ പങ്കാളികളായി തിരുവാതിര അവതരിപ്പിക്കാൻ താത്പര്യമുള്ള വനിതാ നർത്തകരെ ക്ഷണിക്കുന്നു. അനേകം സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ പങ്കാളിത്തത്തോടെ ട്രൈസ്റ്റേറ്റ് കേരളാ ഫോറമാണ് ഇതാദ്യമായി ‘അമേരിക്കൻ ദേശീയ ഓണാഘോഷം’ സംഘടിപ്പിക്കുന്നത്.
ഫിലഡൽഫിയയിൽ ഓഗസ്റ്റ് 21 ശനിയാഴ്ച്ച കൺസ്റ്റാറ്റർ ഓപ്പൺ എയർ സ്റ്റേഡിയത്തിന്റെ അതിവിശാലതയിൽ അരങ്ങേറുന്ന ‘ മെഗാ തിരുവാതിരയിൽ’, പങ്കെടുക്കുവാൻ താത്പര്യമുള്ളവർ, മെഗാതിരുവതിര ഏകോപിപ്പിക്കുന്ന, ലാസ്യ ഡാൻസ് അക്കാദമി യെ ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക്: ആഷ അഗസ്റ്റിൻ (267- 844-8503), ലാസ്യ ഡാൻസ് അക്കാദമി.



