ദുബായില്‍ 3000 ബസ് ഡ്രൈവര്‍മാര്‍ക്ക് ആര്‍.ടി.എ. താമസസൗകര്യമൊരുക്കും.ഖിസൈസ്, അല്‍ ഖവനീജ്, അല്‍ അവീര്‍, അല്‍ റാവിയ എന്നിവിടങ്ങളിലെ ബസ് ഡിപ്പോകള്‍ക്ക് സമീപമായിരിക്കും സൗകര്യമൊരുക്കുക. ഇതിനുള്ള പദ്ധതിക്ക് ആര്‍.ടി.എ. അംഗീകാരം നല്‍കി. ഡ്രൈവര്‍മാരുടെ ജീവിതാന്തരീക്ഷം സുഖകരമാക്കി പൊതുബസുകളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനാണ് ആര്‍.ടി.എ. ലക്ഷ്യമിടുന്നത്.
ആര്‍.ടി.എ.യുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലും ദുബായിലെ അംഗീകൃത മാനദണ്ഡങ്ങള്‍ക്കനുസരിച്ചുമാണ് റെസിഡന്‍റ്‌ഷ്യല്‍ പ്രോജക്‌ട് നിര്‍മിക്കുക. ജോലിസ്ഥലത്തിന് അടുത്തുതന്നെ റെസിഡന്‍റ്‌ഷ്യല്‍ ക്വാര്‍ട്ടേഴ്‌സുകള്‍ നിര്‍മിക്കുന്നത് വിശ്രമത്തിനും കായികപരിശീലനത്തിനുമായി കൂടുതല്‍ സൗകര്യമൊരുക്കുമെന്ന് പൊതുഗതാഗത ഏജന്‍സി ഡ്രൈവര്‍ അഫയേഴ്‌സ് ഡയറക്ടര്‍ അബ്ദുല്ല ഇബ്രാഹിം അല്‍ മീര്‍ പറഞ്ഞു.



