ദുബായില്‍ ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ തടവും പിഴയും.ദുബായില്‍ ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ 3 മാസത്തില്‍ കവിയാത്ത തടവോ ചുരുങ്ങിയത് 5,000 ദിര്‍ഹം പിഴയോ ശിക്ഷയെന്നു യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. ചില കേസുകളില്‍ തടവും പിഴയും ഉണ്ടാകും.യുഎഇ അംഗീകൃത ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നത് ഗുരുതര കുറ്റമാണ്. നിയമലംഘകരെ കണ്ടെത്താന്‍ എല്ലാ എമിറേറ്റുകളിലും നിരീക്ഷണം ശക്തമാക്കി.
അതേസമയം രാജ്യത്ത് നമ്ബര്‍ പ്ലേറ്റ് മറച്ച് വാഹനമോടിച്ചാല്‍ 400 ദിര്‍ഹം പിഴ.ഏതു സാഹചര്യത്തിലായാലും നമ്ബര്‍ പ്ലേറ്റ് മറയ്ക്കാന്‍ പാടില്ലെന്നും നിയമലംഘകര്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്തുമെന്നും അബുദാബി പൊലീസ് അറിയിച്ചു.



