ദുബായില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ എയര്‍ ഇന്ത്യ. അടുത്ത മാസം നാലു മുതല്‍ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് എയര്‍ ഇന്ത്യയുടെ ടിക്കറ്റുകള്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. 330 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക്. വന്ദേഭാരത് മിഷന്റെ ഭാഗമായി നേരത്തെ എയര്‍ ഇന്ത്യ എക്സ്പ്രസാണ് സര്‍വീസ് നടത്തിയിരുന്നത്.

സെപ്തംബര്‍ മൂന്നു മുതല്‍ ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യ സര്‍വീസ് ആരംഭിച്ചിരുന്നു. എന്നാല്‍, വന്ദേഭാരത് മിഷന്റെ ഭാഗമായി ആദ്യമായാണ് ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നത്.