ദുബായില്‍ ജലയാന സര്‍വീസുകളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്. ഈ വര്‍ഷം ആദ്യ പകുതിയില്‍ അബ്ര, ഫെറി, വാട്ടര്‍ ടാക്സി, വാട്ടര്‍ ബസ് എന്നിവയില്‍ 20.3% വര്‍ധനവാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞവര്‍ഷം ഈ കാലയളവില്‍ 46,94,870 യാത്രക്കാരായിരുന്നെങ്കില്‍ ഈ വര്‍ഷം 57,34,244. കൂടുതല്‍ മേഖലകളിലേക്കു ജലയാന സര്‍വീസുകള്‍ ആരംഭിക്കുമെന്നു മറൈന്‍ ട്രാന്‍സ്പോര്‍ട്ട് ഡയറക്ടര്‍ മുഹമ്മദ് അബൂബക്കര്‍ അല്‍ ഹാഷിമി പറഞ്ഞു.

എക്സ്പോയോട് അനുബന്ധിച്ച്‌ ഉല്ലാസയാത്രകള്‍ക്കും അവസരമൊരുക്കും. കൂടുതല്‍ മറൈന്‍ സ്റ്റേഷനുകളുടെ നിര്‍മാണം പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി.