ദുബായ് ∙ ദുബായിലെ ബാറുകളിലും പബ്ബുകളിലും മദ്യവില്‍പനയ്ക്ക് കര്‍ശന നിയന്ത്രണം. ഇതോടനുബന്ധിച്ചുള്ള റസ്റ്ററന്റുകളില്‍ ഭക്ഷണത്തോടൊപ്പം മാത്രം മദ്യം വിളമ്ബാം. കോവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം. ഇനിയൊരു അറിയിപ്പുണ്ടാകുംവരെ ഇത് തുടരുമെന്നു പൊലീസ് അറിയിച്ചു.

ഭക്ഷണത്തോടൊപ്പവും അല്ലാതെയും കൗണ്ടറുകളില്‍ നിന്നു മദ്യം നല്‍കാന്‍ അനുവദിച്ചിരുന്നെങ്കിലും അകലം പാലിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. നീന്തല്‍ക്കുളങ്ങളോട് അനുബന്ധിച്ചുള്ള കൗണ്ടറുകളിലും മദ്യം ലഭിക്കില്ല.