മസ്​കത്ത്​: എട്ടു​ മണിക്കൂറില്‍ കുറയാത്ത സമയം യാത്രയുള്ള അന്താരാഷ്​ട്ര വിമാനങ്ങളില്‍ വരുന്നവര്‍ക്ക്​ നാലു ദിവസത്തിനിടെയുള്ള ​പി.സി.ആര്‍ ടെസ്​റ്റ്​ ഫലം മതിയാകുമെന്ന്​ വ്യോമയാന വകുപ്പ്​ അറിയിച്ചു. ഒമാനില്‍ എത്തുന്ന സമയത്തിന്​ 96 മണിക്കൂറിന്​ ഇടയിലായിരിക്കണം ടെസ്​റ്റ്​ നടന്നത്​.

എട്ടു മണിക്കൂറില്‍ കുറഞ്ഞ സമയമുള്ള യാത്രകള്‍ക്ക്​ 72 മണിക്കൂറിനിടയിലെ ടെസ്​റ്റ്​ ഫലമാണ്​ വേണ്ടത്​. കോവിഡ്​ സ്​ഥിരീകരിച്ച ശേഷം ക്വാറന്‍റീന്‍ പൂര്‍ത്തീകരിച്ച ഒമാനി പൗരന്മാര്‍ക്ക്​ യാത്രക്ക്​ അനുമതി നല്‍കുമെന്നും പ്രസ്​താവനയില്‍ വ്യക്​തമാക്കി. യാത്രയുടെ മറ്റു മാനദണ്ഡങ്ങളില്‍ മാറ്റമില്ല. നേരത്തേ അറിയിച്ച എല്ലാ നിര്‍​ദേശങ്ങളും എല്ലാവരും പാലിക്കണം. ആരോഗ്യ വകുപ്പുമായി ആലോചിച്ചാണ്​ പുതുക്കിയ നിര്‍ദേശം തയാറാക്കിയിരിക്കുന്നത്​.