ദമാം | ദമാം കിംഗ് അബ്ദുല്‍ അസീസ് തുറമുഖം വഴി കടത്താന്‍ ശ്രമിച്ച മയക്ക് മരുന്ന് കസ്റ്റംസ് അധികൃതര്‍ പിടികൂടി. മധുരപലഹാരങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 3.1 മില്യണ്‍ ക്യാപ്റ്റഗണ്‍ ഗുളികകളാണ് പിടികൂടിയതെന്ന് സഊദി കസ്റ്റംസ് അറിയിച്ചു.

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോളുമായി സഹകരിച്ചിച്ചാണ് ഇവ പിടികൂടിയത്. സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.