ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണവും മരണസംഖ്യയും ഉയരുന്നു. ഇന്നലെ 21 പേരാണു മരിച്ചത്. ആകെ മരണം 307 ആയി. ഒരു ദിവസത്തെ ഉയര്‍ന്ന കണക്കാണിത്.
തമിഴ്നാട്ടില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും ആയിരത്തിയഞ്ഞൂറിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1685 പേര്‍ക്കാണ് ചൊവ്വാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം 34,914 ആയി.
തലസ്ഥാനമായ ചെന്നൈയില്‍ മാത്രം ചൊവ്വാഴ്ച 1242 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ ചെന്നൈയിലെ വൈറസ് ബാധിതരുടെ എണ്ണം 24,545 ആയതായി ആരോഗ്യവകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിട്ടുണ്ട്.
16279 ആണ് നിലവില്‍ തമിഴ്നാട്ടിലെ ആക്ടീവ് കേസുകള്‍. 798 പേര് ഇന്ന് ആശുപത്രിവിട്ടു. 18325 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്.



