ചെന്നൈ : തമിഴ്നാട്ടില്‍ ഇന്ന് പുതിയതായി 5,395 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 62 പേരാണ് ഇന്ന് മാത്രം രോഗബാധയെ തുടര്‍ന്ന് മരിച്ചത് .
ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6,25,391 ആയി . മൊത്തം 9,846 പേര് ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങി .
സംസ്ഥാനത്ത് നിലവില്‍ 45,881 പേരാണ് ചികിത്സയില്‍ കഴിയുന്നത് . 5,69,664 പേര് ഇതുവരെ രോഗമുക്തി നേടിയതായും സംസ്ഥാന ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.



