വാ​ഷിം​ഗ്ട​ണ്‍: ത​പാ​ല്‍ സേ​വ​ന​ത്തി​ന് ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന​തി​ന് 25 ബി​ല്യ​ണ്‍ ഡോ​ള​ര്‍ സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള ബി​ല്‍ യു​എ​സ് പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി.​ന​വം​ബ​റി​ല്‍ ന​ട​ക്കു​ന്ന പ്ര​സി​ഡ​ന്‍റ് തി​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി മെ​യി​ല്‍-​ഇ​ന്‍ ബാ​ല​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത് അ​ട്ടി​മ​റി​ക്കാ​ന്‍ ട്രം​പ് ഭ​ര​ണ​കൂ​ടം ശ്ര​മി​ക്കു​ന്നു​വെ​ന്ന ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ പ​രാ​തി​ക​ള്‍​ക്കി​ട​യി​ലാ​ണ് യു​എ​സ് ത​പാ​ല്‍ സേ​വ​ന​ത്തി​ന് ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന​തി​നു​ള്ള ബി​ല്‍ പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി​യ​ത്.

റി​പ്പ​ബ്ലി​ക്ക​ന്‍​മാ​രു​ടെ എ​തി​ര്‍​പ്പ് അ​വ​ഗ​ണി​ച്ച്‌ ശ​നി​യാ​ഴ്ച പാ​സാ​ക്കി​യ ഡെ​മോ​ക്രാ​റ്റി​ക് ബി​ല്‍ പ്ര​കാ​രം യു​എ​സ്പി​എ​സി​ന് 25 ബി​ല്യ​ണ്‍ ഡോ​ള​ര്‍ സ​ഹാ​യം ന​ല്‍​കും. തി​ര​ഞ്ഞെ​ടു​പ്പ് മെ​യി​ലു​ക​ള്‍​ക്ക് ”ഫ​സ്റ്റ് ക്ലാ​സ്” എ​ന്ന് മു​ന്‍​ഗ​ണ​ന ന​ല്‍​കു​ക​യും ചെ​യ്യും,

കൊ​റോ​ണ വൈ​റ​സ് മ​ഹാ​മാ​രി​ക്കി​ട​യി​ല്‍ വ്യ​ക്തി​ഗ​ത ​വോട്ടില്‍ ക​രി​നി​ഴ​ല്‍ വീ​ഴാ​തി​രി​ക്കാ​നും തി​ര​ഞ്ഞെ​ടു​പ്പി​ല്‍ ബാ​ല​റ്റു​ക​ള്‍ യ​ഥാ​സ​മ​യം എ​ത്തു​മെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് ത​പാ​ല്‍​വ​കു​പ്പി​ന് ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന​ത്.