അ​ഗ​ര്‍​ത്ത​ല: ത്രി​പു​ര മു​ഖ്യ​മ​ന്ത്രി ബി​പ്ല​ബ് കു​മാ​ര്‍ ദേ​ബി​നെ​തി​രേ നടന്ന വ​ധ​ശ്ര​മത്തില്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ ഒ​രാ​ള്‍​ക്കു പ​രി​ക്കേ​റ്റു.മു​ഖ്യ​മ​ന്ത്രി​ക്കു​നേ​രേ വ​ധ​ശ്ര​മ​മു​ണ്ടാ​യ​ത് ലെ​യ്നി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​ക്കു സ​മീ​പം സാ​യാ​ഹ്ന സ​വാ​രി​ക്കി​റ​ങ്ങി​യ​പ്പോ​ഴാ​ണ്.

അ​ക്ര​മി​ക​ള്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ വ​ല​യ​ത്തി​ലേ​ക്ക് കാര്‍ ഇടിച്ചു കയറ്റിയപ്പോള്‍ ബി​പ്ല​ബ് കു​മാ​ര്‍ ഓ​ടി​മാ​റി​യ​തി​നാ​ല്‍ അദ്ദേഹത്തിന് അ​പ​ക​ട​മു​ണ്ടാ​യി​ല്ല. ഈ സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.