തൊഴിൽ വിസയിൽ സൗദി അറേബ്യയിലേക്ക് പോകുന്ന എല്ലാ ഉദോഗാർത്ഥികൾക്കും സ്‌കിൽ വെരിഫിക്കേഷൻ നിർബന്ധമാക്കിയതോടെ ഇതിനുള്ള വഴിയറിയാതെ കുഴങ്ങുന്നവരെ സഹായിക്കാൻ സൗദി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇറാം ഗ്രൂപ്പ് രംഗത്ത്.പുതിയ നിയമം പ്രാബല്യത്തിൽ വന്നതായി ഇന്ത്യയിലുള്ള സൗദി എംബസി കഴിഞ്ഞ ദിവസം വിജ്ഞാപനമിറക്കിയിരുന്നു.

2023 ജൂൺ ഒന്ന് മുതൽ സൗദി അറേബ്യയിലേക്ക് പതിനഞ്ചിലധികം ടെക്‌നിക്കൽ ട്രേഡിലേക്ക് വിസ സ്റ്റാമ്പ് ചെയ്യണമെങ്കിൽ നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ അംഗീകൃത സ്‌കിൽ വെരിഫിക്കേഷൻ സെന്ററിൽ പോയി പ്രഫഷണൽ അക്രെഡിറ്റേഷൻ സർട്ടിഫിക്കറ്റ് നേടണമെന്ന് റോയൽ സൗദി എംബസി ഇന്ത്യയിലുള്ള എല്ലാ അംഗീകൃത റിക്രൂട്ടിങ് എജൻസികൾക്കും നൽകിയ സർക്കുലറിലൂടെ അറിയിച്ചു.

സൗത്ത് ഇന്ത്യയില്‍ കേരളത്തിലെ ഇറാം ടെക്‌നോളജീസ് പ്രൈവറ്റ്‌ ലിമിറ്റഡിന് കീഴിലുള്ള എസ്‌പോയര്‍ അക്കാദമിയില്‍ നിലവില്‍ അഞ്ചു ട്രേഡുകള്‍ക്ക് എസ്.വി.പി നടത്താന്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. പ്ലംബിംഗ്, വെല്‍ഡിംഗ്, ഇലക്ട്രീഷന്‍, ഓട്ടോമോട്ടീവ് ഇലക്ട്രീഷന്‍, എച്ച്.വി.എ.സി തുടങ്ങിയ ട്രേഡുകളില്‍ നിലവില്‍ എസ്‌പോയര്‍ അക്കാദമിയില്‍ PAC _ SVP ട്രേഡ് ടെസ്റ്റ് നടത്താവുന്നതാണ്.

സ്‌കില്‍ ടെസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് www.eramskills.in വെബ് സൈറ്റിലൂടെയോ അല്ലെങ്കില്‍ അംഗീകൃത റിക്രൂട്ടിങ് ഏജന്‍സിയുമായോ ബന്ധപ്പെടണം.പതിനാലില്‍ അധികം രാജ്യങ്ങളിലായി മുപ്പതിലധികം കമ്പനികളും നൂറ്റമ്പതില്‍പരം ഓഫീസുകളും ഉള്ള ഇറാം ടെക്‌നോളജീസ് കേന്ദ്ര സര്‍ക്കാരിന്റെ NSDC നോണ്‍ ഫണ്ടിംഗ് പാര്‍ട്ട്ണര്‍ ആണ്.

കൂടാതെ കേരള സര്‍ക്കാരിന്റെ KASE , അസാപ് തുടങ്ങിയ സ്ഥാപനങ്ങളുടെ നൈപുണ്യ വികസന ട്രെയ്‌നിംഗ് & ഓപ്പറേറ്റിംഗ് പാര്‍ട്ട്ണറുമാണ്. കേന്ദ്ര സര്‍ക്കാരിന്റെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാര ജേതാവും കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ഇന്‍ഡോ അറബ് കോ ചെയര്‍മാനുമായ ഡോ. സിദ്ദീഖ് അഹമ്മദ് ആണ് സൗദി ആസ്ഥാനമായ ഇറാം ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍.