തൊടുപുഴ: തൊടുപുഴയിൽ ജോലിക്കിടെ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചു. ചീഫ് നഴ്സിങ് ഓഫിസർ, സൂപ്പർവൈസർ എന്നിവർ തുടർച്ചയായി മാനസികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇന്ന് പുലർച്ചെയാണ് സംഭവം.
ആശുപത്രിക്കെതിരെ തൊഴിൽ പീഡന പരാതികൾ മുമ്പും ഉയർന്നിട്ടുണ്ടെന്നും പലരും ജോലി ഉപേക്ഷിച്ച് പോയിട്ടുണ്ടെന്നും യു.എൻ.എ പ്രതിനിധികൾ പറഞ്ഞു. സംഭവത്തിൽ ഇതുവരെ ആശുപത്രി അധികൃതർ പ്രതികരിക്കാൻ തയാറായിട്ടില്ല. ആരോപണ വിധേയരെ പിരിച്ചു വിടണമെന്നാണ് സംഘടനയുടെ ആവശ്യം.



