തെരെഞ്ഞെടുപ്പ് പരാജയത്തിൽ സംസ്ഥാന കോൺഗ്രസിൽ അച്ചടക്ക നടപടിക്ക് അംഗീകാരം ലഭിച്ചു. അശോക് ചവാൻ സമിതി കണ്ടെത്തിയ ഗുരുതര വിഷയങ്ങളിലാണ് ആദ്യ നടപടി. അച്ചടക്ക നടപടിയുമായി മുന്നോട്ട് പോകാൻ സംസ്ഥാന കടത്തിന് എ.ഐ.സി.സി. അനുമതി നൽകി. ബി.ജെ.പി.യുമായി ചർച്ച നടത്തിയ മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി നീലകണ്ഠനെതിരെയാകും ആദ്യ നടപടി. വിശദീകരണം തേടിയ ശേഷം അച്ചടക്ക നടപടിയിലെക്ക് കടക്കുമെന്ന് സൂചന. കെ.പി.സി.സി. പ്രസിഡന്റ് നേരിട്ടാണ് അച്ചടക്ക നടപടികൾ പൂർത്തീകരിക്കുക.
കോൺഗ്രസ് സംഘടനാ രംഗത്ത് ഒരുപാട് മാറ്റങ്ങൾ വേണ്ടിവരും. പാർട്ടിക്ക് അച്ചടക്കം കുറഞ്ഞു അച്ചടക്കമില്ലാത്ത പാർട്ടിക്ക് രാഷ്ട്രീയ മണ്ഡലത്തിൽ നിലനിൽപില്ലെന്ന് തിരിച്ചറിയണം. പുതിയ നേതൃത്വം പാർട്ടിയെ സെമി കേഡർ രൂപത്തിലേക്ക് മാറ്റും. അതിനുള്ള തയാറെടുപ്പുകൾ തുടങ്ങി. പുതിയ ഡി സി സി നേതൃത്വം ഞായറാഴ്ച ചുമതലയേറ്റെടുക്കുമെന്നും സുധാകരൻ വ്യക്തമാക്കി.



