തെരെഞ്ഞെടുപ്പിൽ കെ.എം. അഭിജിത്തിനെ യൂത്ത് കോൺഗ്രസ്സ് നേതാവ് തോൽപ്പിക്കാൻ ശ്രമിച്ചതായി പരാതി. കോഴിക്കോട് നോർത്തിലാണ് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് മത്സരിച്ചത്. യൂത്ത് കോൺഗ്രസ്സ് ദേശീയ സെക്രട്ടറി വിദ്യാ ബാലകൃഷ്ണനെതിരെയാണ് പരാതി. സംഭവത്തിൽ യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് ദേശീയ പ്രസിഡന്റിന് പരാതി നൽകി.
കോഴിക്കോട് നോർത്തിൽ കോൺഗ്രസിനായി മത്സരിച്ച കുഞ്ഞൻ താരമാണ് കെ.എം. അഭിജിത്ത്. കോൺഗ്രസിന്റെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാർത്ഥികാലിൽ ഒരാളായ അഭിജിത്ത് നിലവിൽ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റാണ് അഭിജിത്ത്.



