തൃശൂർ ജില്ലയിൽ ഇന്ന് 383 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 240 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4251 ആണ്. തൃശൂർ സ്വദേശികളായ 125 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 12348 ആണ്. അസുഖബാധിതരായ 7599 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.

തിങ്കളാഴ്ച ജില്ലയിൽ സമ്പർക്കം വഴി 365 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 6 കേസുകളുടെ ഉറവിടം വ്യക്തമല്ല. കൂടാതെ 7 ആരോഗ്യ പ്രവർത്തകർക്കും ഒരു ഫ്രണ്ട്‌ലൈൻ വർക്കർക്കും വിദേശത്തുനിന്ന് വന്ന 10 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന 8 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

9688 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 285 പേരെയാണ് തിങ്കളാഴ്ച ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച 528 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 840 സാമ്പിളുകളാണ് തിങ്കളാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 148617 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്.