തൃശൂർ ജില്ലയിൽ ഇന്ന് 1208 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കണക്കാണിത്. സമ്പർക്കം വഴി 1199 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 12 കേസുകളുടെ ഉറവിടം വ്യക്തമല്ല. 510 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8929 ആണ്. തൃശൂർ സ്വദേശികളായ 123 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 21118 ആണ്. അസുഖബാധിതരായ 12029 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്.

 

10 ആരോഗ്യ പ്രവർത്തകർക്കും 5 ഫ്രണ്ട് ലൈൻ വർക്കർമാർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന 7 പേർക്കും വിദേശത്തുനിന്ന് വന്ന 2 പേർക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചു. രോഗികളിൽ 60 വയസ്സിന് മുകളിൽ 82 പുരുഷൻമാരും 68 സ്ത്രീകളും 10 വയസ്സിന് താഴെ 46 ആൺകുട്ടികളും 50 പെൺകുട്ടികളും ഉൾപ്പെടുന്നു.

850 പേർ ശനിയാഴ്ച പുതുതായി ചികിത്സയിൽ പ്രവേശിച്ചതിൽ 326 പേർ ആശുപത്രിയിലും 524 പേർ വീടുകളിലുമാണ്. ശനിയാഴ്ച 4080 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 4675 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 190547 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.