കൊറോണ വെെറസിന്റെ ഭീതിയിലാണ് ലോകം. ഈ സാഹചര്യത്തില്‍ മാസ്ക് ഉപയോഗിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഒരാളുടെ മൂക്കിലെയും വായിലെയും സ്രവങ്ങള്‍ പുറത്തു പോകുന്നത് ഒരു പരിധി വരെ തടയുന്നത് മാസ്ക് ആണ്.

എല്ലാവരും നിര്‍ബന്ധമായും മാസ്ക് ധരിക്കേണ്ട സമയമാണിപ്പോള്‍.തുണി കൊണ്ടുള്ള മാസ്കുകള്‍ നമ്മള്‍ എല്ലാവരും ഉപയോ​ഗിക്കുന്നുണ്ട്. തുണി മാസ്ക് കഴുകി വീണ്ടും ഉപയോഗിക്കാ‌വുന്ന ഒന്നാണ്.

ഈ സമയത്ത് മാസ്കുകള്‍ ധരിക്കുന്നത് മൂലം ചിലര്‍ക്ക് ചര്‍മ്മപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി കാണുന്നു. തുണി മാസ്കുകള്‍ പലരും ഉപയോ​ഗിക്കുന്നുണ്ടെങ്കിലും കഴുകാതിരിക്കുമ്ബോഴാണ് ചര്‍മ്മ പ്രശ്നങ്ങളുണ്ടാകുന്നത്. ദിവസവും മുഴുവനും ഒരു തുണി മാസ്ക് ഉപയോ​ഗിക്കുന്നത് പലതരത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങളുണ്ടാക്കാമെന്നും ഡോ. ഗിബ്സണ്‍ പറയുന്നു.

മാസ്കുകള്‍ ഉപയോ​ഗിച്ച ശേഷം അന്നന്ന് തന്നെ കഴുകി വെയിലത്തിട്ട് ഉണക്കുന്നത് അണുക്കള്‍ നശിക്കാന്‍ സഹായിക്കും. മാസ്ക് ധരിച്ച്‌ എല്ലാ ദിവസവും പുറത്തുപോകുകയാണെങ്കില്‍ നിങ്ങള്‍ അത് ഓരോ ദിവസവും ചൂടുവെള്ളത്തില്‍ തന്നെ കഴുകണം

കോവിഡ്-19 വ്യാപനം തടയാന്‍ ഉപയോഗിക്കുന്ന മാസ്‌കുകളില്‍ നല്ലത് തുണികൊണ്ട് നിര്‍മിച്ചവയെന്നു പഠനം. കാനഡ മാക് മാസ്റ്റര്‍ സര്‍വകലാശാലയില്‍ നടത്തിയ ഒരു പഠനത്തിലാണ് തുണി മാസ്കുകള്‍ തന്നെയാണ് ഉപയോഗിക്കാന്‍ ഏറ്റവും നല്ലതെന്ന് കണ്ടെത്തിയത്.

കൊറോണ വൈറസ് പടരുന്നത് തടയാന്‍ മാസ്‌ക് ഉപയോഗത്തിലൂടെ ഒരു പരിധിവരെ സാധിക്കും. ചുമയ്ക്കുമ്ബോഴും തുമ്മുമ്ബോഴും മാസ്‌ക് ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. വീടുകളില്‍ നിന്ന് പുറത്തിറങ്ങുമ്ബോഴും മാസ്‌ക് ധരിക്കണം. രോഗം ബാധിച്ച വ്യക്തി മാസ്‌ക് ധരിക്കുകയാണെങ്കില്‍ അവര്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്ബോള്‍ അന്തരീക്ഷത്തിലേക്ക് വൈറസുകള്‍ പടരുന്നത് തടയാന്‍ സാധിക്കും.

മാസ്‌ക് ധരിച്ച വ്യക്തി ശ്വസിക്കുമ്ബോള്‍ വായുവിലുള്ള വൈറസ് നിറഞ്ഞ മിക്ക ചെറു കണങ്ങളെയും തടയുന്നതിനു സാധിക്കും. അതുപോലെ രോഗം ബാധിച്ച വ്യക്തി മാസ്‌ക് ധരിക്കുകയാണെങ്കില്‍ അവര്‍ തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്ബോള്‍ അന്തരീക്ഷത്തിലേക്ക് വൈറസുകള്‍ പടരുന്നത് തടയാന്‍ സാധിക്കുന്നു.