ഗസ്സ: ഉപരോധത്തിലും അടിച്ചമര്‍ത്തലിലും കഴിയുന്ന ഗസ്സ ജനതക്കു നേരെ തുടര്‍ച്ചയായ ഏഴാം ദിവസവും ആക്രമണം നടത്തി ഇസ്രായേല്‍. ഹാമാസ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കി നടത്തിയ റോക്കറ്റ് ആക്രമണങ്ങളില്‍ ആള്‍ അപായമില്ലെങ്കിലും നാശനഷ്ടങ്ങളുണ്ടായി.

ഹമാസ് നടത്തുന്ന ബലൂണ്‍ സ്ഫോടനങ്ങള്‍ക്ക് തിരിച്ചടിയായാണ് ആക്രമണമെന്നാണ് ഇസ്രായേല്‍ നല്‍കുന്ന വിശദീകരണം. ഹമാസിെന്റ ആയുധ ശേഖരങ്ങളും തുരങ്ക കേന്ദ്രങ്ങളും ആക്രമണത്തില്‍ തകര്‍ത്തതായി ഇസ്രായേല്‍ പ്രതിരോധ വിഭാഗം അറിയിച്ചു. ഗസ്സയിലെ വടക്കന്‍ മേഖലയായ റഫായിലെയും ബെയ്ത്ത് ലഹിയയിലെയും നിരീക്ഷണ കേന്ദ്രങ്ങളും ആക്രമണത്തില്‍ തകര്‍ന്നു.
സ്ഫോടന വസ്തുക്കള്‍ നിറച്ച ബലൂണുകള്‍ അതിത്തി പ്രദേശങ്ങളിലേക്ക് കടത്തി വിടുന്നുവെന്നാരോപിച്ചാണ് ഏഴു ദിവസങ്ങളിലായി ഇസ്രായേല്‍ ആക്രമണം നടത്തുന്നത്.
സംഘര്‍ഷത്തിെന്റ പേരില്‍ ഇസ്രായേല്‍ സൈന്യം ഗസ്സയിലെ മത്സ്യബന്ധന മേഖല കഴിഞ്ഞ ദിവസം അടച്ചുപൂട്ടിയിരുന്നു. റോക്കറ്റ് ആക്രമണത്തിെന്റ പശ്ചാത്തലത്തിലാണ് മത്സ്യബന്ധന മേഖല അടച്ചിടാന്‍ ഉത്തരവിട്ടതെന്ന് ഇസ്രാേയല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സ് പറഞ്ഞു.



