തിരുവനന്തപുരം ജില്ലയില്‍ 352 പേര്‍ക്കാണ് പുതുതായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 267 പേര്‍ക്കും സന്പര്ക്കത്തിലൂടെയാണു രോഗം. 623 പേര്‍ക്ക് രോഗമുക്തിയും ഉണ്ടായിട്ടുണ്ട്.
ജില്ലയിലുണ്ടായ നാലു മരണങ്ങള് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഓഗസ്റ്റ് 24ന് മരണമടഞ്ഞ തിരുവനന്തപുരം മലയം സ്വദേശി ഷാജഹാന് (67), തിരുവനന്തപുരം വെണ്‍പകല്‍ സ്വദേശി മഹേശ്വരന് ആശാരി (76), തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിനി വിമലാമ്മ (83), തിരുവനന്തപുരം വലിയതുറ സ്വദേശി സേവിയര്‍ (50) എന്നിവരിലാണ് ആലപ്പുഴ എന്‍ഐവി കോവിഡ് രോഗം കണ്ടെത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് ഡാഷ്ബോര്‍ഡ് നല്കുന്ന കണക്കുകള്‍ പ്രകാരം ജില്ലയില്‍ ഇതുവരെ രോഗം വന്നവരുടെ എണ്ണം 14,000 കടക്കുകയാണ്, ജില്ലയില്‍ 6000ല്‍ അധികം പേര് നിലവില്‍ രോഗം മൂലം ചികിത്സയില്‍ കഴിയുകയാണ്.



