തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചവരില്‍ 3 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. 89 പേര് രോഗമുക്തി നേടി. കൊറോണ അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം ജില്ലയില്‍ 5 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇന്ന് രോഗബാധയുണ്ടായവരുടെ വിവരങ്ങള്‍:
1. കല്ലമ്ബലം സ്വദേശി 31 വയസ്സുള്ള പുരുഷന്. ജൂണ്‍ 11 ന് സൗദി അറേബ്യയില്‍ നിന്നും എയര്‍ ഇന്ത്യയുടെ AI 1938 നം വിമാനത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തി. അവിടെ നിന്നും KSRTC ബസ്സില്‍ തിരുവനന്തപുരത്ത് എത്തിക്കുകയും തുടര്‍ന്നു ഹോം ക്വാറന്റൈനില്‍ അയക്കുയും ചെയ്തിരുന്നു. രോഗ ലക്ഷണങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ സ്വാബ് പരിശോധിക്കുകുയും കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു CFLTC ഹോമിയോ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
2. മണക്കാട് സ്വദേശി 33 വയസ്സുള്ള പുരുഷന്. ജൂണ്‍ 15 ന് സൗദി അറേബ്യയില്‍ നിന്നും ഇന്‍ഡിഗോയുടെ 6E 9052 നം വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി. രോഗ ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ അവിടെ നിന്നും മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലേക്ക് ആക്കുകയും സ്വാബ് പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആകുകയുമായിരുന്നു.
3. പാറശ്ശാല സ്വദേശി 58 വയസ്സുള്ള പുരുഷന്. ജൂണ്‍ 15 ന് സൗദി അറേബ്യയില്‍ നിന്നും ഇന്‍ഡിഗോയുടെ 6E 9052 നം വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി. രോഗ ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ അവിടെ നിന്നും മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലേക്ക് ആക്കുകയും സ്വാബ് പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആകുകയുമായിരുന്നു.
4. പൂവാര്‍ സ്വദേശി 66 വയസ്സുള്ള പുരുഷന്. ജൂണ്‍ 8 ന് മുംബൈയില്‍ നിന്നും നേത്രാവതി എക്സ്പ്രസ്സ് (06345) ട്രെയിനില്‍ തിരുവന്തപുരത്തു എത്തുകയും അവിടെ നിന്നും സര്‍ക്കാര്‍ ക്വാറന്റൈന് സെന്ററില്‍ ആക്കിയിരുന്നതുമാണ്. സെന്റിനല്‍ സര്‍വെയ്ലന്‍സിന്റെ ഭാഗമായി നടത്തിയ സ്വാബ് പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
5. വിളപ്പില്‍ശാല സ്വദേശി 40 വയസ്സുള്ള പുരുഷന്. ജൂണ്‍ 9 ന് ദോഹയില്‍ നിന്നും എയര്‍ ഇന്ത്യയുടെ IX 1576 നം വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി. അവിടെ നിന്നും KSRTC ബസ്സില്‍ തിരുവനന്തപുരത്തെ സര്‍ക്കാര്‍ ക്വാറന്റൈന് സെന്ററില്‍ ആക്കിയിരുന്നു. സെന്റിനല്‍ സര്‍വെയ്ലന്‍സിന്റെ ഭാഗമായി നടത്തിയ സ്വാബ് പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു CFLTC ഹോമിയോ ആശുപത്രിയിലേക്ക് മാറ്റി.



