തിരുവനന്തപുരം മംഗലപുരത്ത് യുവമോർച്ചാ പ്രവർത്തകന് നേരെ ആക്രമണം. തോന്നയ്ക്കൽ സ്വദേശി മനോജിന് നേരെയാണ് ആക്രമണമുണ്ടായത്.
കാലിന് പരുക്കേറ്റ ഇയാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരെന്ന് യുവമോർച്ച ആരോപിച്ചു.



