തിരുവനന്തപുരത്ത് ഇന്ന് മൂന്നുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേരും വിദേശത്ത് നിന്ന് വന്നവര്‍
പുലിയൂര്‍ക്കോണം(മടവൂര്‍) സ്വദേശി- 56 വയസ് – ജൂണ്‍ മൂന്നിന് അബുദാബിയില്‍ നിന്നെത്തി. ആറ്റിങ്ങല്‍ സ്വദേശി – 44 വയസ് – മെയ് 29ന് ദുബായില്‍ നിന്നെത്തി.
മാറനല്ലൂര്‍, കൂവള്ളശേരി സ്വദേശി – 42 വയസ് – മെയ് 28ന് ദുബായില്‍ നിന്നെത്തി.
ഇന്ന് ജില്ലയില്‍ പുതുതായി 742പേര്‍ രോഗനിരീക്ഷണത്തിലായി. 381പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 12039 പേര്‍ വീടുകളിലും 1934പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 47 പേരെ പ്രവേശിപ്പിച്ചു. 32 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രികളില്‍ 208 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.
ഇന്ന് 100 സാമ്ബിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇന്ന് ലഭിച്ച 288 പരിശോധനാഫലങ്ങള്‍ നെഗറ്റീവാണ്. ഇന്ന് 8 പേര് രോഗ മുക്തി നേടി. നിലവില്‍ 70 പേര്‍ ചികിത്സയില്‍ തുടരുന്നു.



