തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് പേര്‍ വിദേശത്തു നിന്നു വന്നവര്‍. ഒരാള്‍ക്ക് സമ്ബര്‍ക്കം വഴി രോഗമുണ്ടായി.

ഇവരുടെ വിവരം ചുവടെ.

18 വയസ്- ഇന്നലെ മണക്കാട് രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ മകള്‍.

55 വയസ്- പുരുഷന്‍, ഉച്ചക്കട കുന്നിന്‍പുറം സ്വദേശി, 17 ന് ഷാര്‍ജയില്‍ നിന്നെത്തി

35 വയസ്- പുരുഷന്‍, പെരുങ്കുഴി, കുവൈറ്റില്‍ നിന്ന് 12 ന് എത്തി.

27 വയസ്- സ്ത്രീ, കല്ലറ, റിയാദില്‍ നിന്ന് 13 ന് എത്തി.

35 വയസ്- പുരുഷന്‍, പേരയം പാലോട് , കുവൈറ്റില്‍ നിന്ന് 13 ന് എത്തി.

ഇന്ന് ജില്ലയില്‍ പുതുതായി 1078 പേര്‍ രോഗനിരീക്ഷണത്തിലായി. 535 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 18533 പേര്‍ വീടുകളിലും 1116 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 25 പേരെ പ്രവേശിപ്പിച്ചു. 20 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ജില്ലയില്‍ ആശുപത്രി കളില്‍ 142 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇന്ന് 482 സാമ്ബിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 362 പരിശോധന ഫലങ്ങള്‍ ലഭിച്ചു. അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ നാല് പേര്‍ വിദേശത്തു നിന്നു വന്നവര്‍. ഒരാള്‍ക്ക് സമ്ബര്‍ക്കം.