‘’ജീവിതത്തെയും സിനിമയെയും വേര്‍തിരിച്ചു കാണാന്‍ എനിക്ക് അറിയില്ലായിരുന്നു. 2019 വരെ അങ്ങനെയായിരുന്നു കാര്യങ്ങള്‍. എന്നാല്‍ 2020 എന്റെ ജീവിതത്തിലെ പ്രധാന വര്‍ഷമായിരുന്നു. അച്ഛന്റെ മരണശേഷം വളരെ ബോധപൂര്‍വം മുന്നോട്ടുപോയി. അത് എന്നെ സംബന്ധിച്ച് ആത്മമപരിശോധനയുടെ ഘട്ടമായിരുന്നു.”” ജീവിതത്തിലുണ്ടായ താഴ്ചകളെക്കുറിച്ച് നടി അമല പോള്‍ പറയുന്നു.
പതിനെട്ടാം വയസില്‍ മൈന എന്ന ചിത്രത്തിലൂടെയാണ് അമല പോള്‍ സിനിമയില്‍ എത്തുന്നത്. പന്ത്രണ്ടു വര്‍ഷമായി തമിഴിലും മലയാളത്തിലും തെലുങ്കിലും അഭിനയിക്കുന്ന അമലയ്ക്ക് സ്വകാര്യ ജീവിതത്തില്‍ ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍ നേരിട്ടിട്ടുണ്ട്. 2011ല്‍ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്ബോഴാണ് സംവിധായകന് എ.എല്‍. വിജയ്യുമായി അമല പ്രണയത്തിലാകുന്നത്. വിജയ്യെ നായകനാക്കി എ.എല്‍. വിജയ് സംവിധാനം ചെയ്ത തലൈവ എന്ന ചിത്രത്തില്‍ അമല ആയിരുന്നു നായിക.
2014 ജൂണ്‍ 12നായിരുന്നു ഇരുവരുടെയും വിവാഹം. അപ്പോള്‍ അമലയ്ക്ക് 23 വയസ്. പിറ്റേവര്‍ഷം വിജയ്യും അമലയും വേര്‍പിരിയുകയും ചെയ്തു. ‘’തെറ്റായ ഒരു പ്രായത്തിലാണ് ഞാന്‍ വിവാഹിതയാകുന്നത്. ഇത് എന്നെ തന്നെ മനസിലാക്കാന്‍ സഹായിച്ചു. എന്റെ സ്വകാര്യ ജീവിതം എല്ലാം പുറത്തായതിനാല്‍ എനിക്ക് സ്വന്തമായി ഒന്നുമില്ലെന്ന തിരിച്ചറിവ് ഉണ്ടായിരുന്നു. എനിക്ക് ചെയ്യാന്‍ കഴിയുന്നതിനപ്പുറം എന്റെ ജീവിതം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നുതോന്നി. ഇപ്പോള്‍ ആലോചിക്കുമ്ബോള്‍ മോശമായി തോന്നുന്നു. കിട്ടിയ സൗഭാഗ്യങ്ങളെ ഉള്‍ക്കൊണ്ട് ജീവിതം എനിക്ക് മനോഹരമായി മുന്നോട്ട് കൊണ്ടുപോകാം.””അമല പറയുന്നു. മലയാളത്തില്‍ അച്ചായന്‍സാണ് അമലയുടേതായി ഒടുവില്‍ തിയേറ്ററില്‍ എത്തിയത്. തെലുങ്കില്‍ രണ്ട് വെബ് സീരീസില്‍ ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജ് - ബ്ളെസി ചിത്രം ആടുജീവിതമാണ് മലയാളത്തില്‍ പുതിയ പ്രോജക്ട്. ’’എനിക്ക് ഒരു സാമൂഹിക ഉത്തരവാദിത്വമുണ്ടെന്ന് മനസിലാക്കുന്നു. മുന്‍പ് എനിക്ക് അത് അറിയില്ലായിരുന്നു. ഇന്ന് എനിക്ക് എന്റെ സ്വകാര്യജീവിതവും സിനിമയും വേര്‍തിരിച്ചുകാണാന്‍ കഴിയുന്നു.
ഇപ്പോള്‍ എനിക്ക് ഒരു ചോയിസുണ്ട്. എല്ലാവര്ക്കും ജീവിതത്തില്‍ ഓരോ ഘട്ടങ്ങളുണ്ടാവും. ഞാന്‍ അത് തിരിച്ചറിഞ്ഞതുപോലെ എല്ലാവരും അത് ഒരിക്കല്‍ തിരിച്ചറിയും. “” അമലയുടെ വാക്കുകള്‍.
തിരിച്ചടികള്‍ ഇനി ഉണ്ടാവില്ല, ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെക്കുറിച്ച് അമലപോള്‍



