താലിബാന് ഭീകരര്‍ അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീര്‍ പ്രവശ്യ ലക്ഷ്യമാക്കി നീങ്ങുന്നു.പ്രദേശിക സര്‍ക്കാര്‍ പ്രതിനിധികള്‍ സമാധാനപരമായി ഭരണം കൈമാറാന്‍ വിസമ്മതിച്ചതോടെ പഞ്ച്ശീര്‍ ലക്ഷ്യമാക്കി താലിബാന് ഭീകരര്‍ നീങ്ങുന്നതായാണ് വിവരം. താലിബാന് ഭരണം പിടിച്ചതിനു പിന്നാലെ ആയിരക്കണക്കിന് ആളുകളാണ് പഞ്ച്ശീറിലേക്ക് പലായനം ചെയ്തത്.
താലിബാനെതിരെ പോരാടിയ ഗറില്ലാ നേതാവ് അഹമ്മദ് ഷാ മസൂദിന്റെ ജനനസ്ഥലം കൂടിയാണ് പഞ്ച്ശീര്‍. അഫ്ഗാനിസ്ഥാന്റെ കാവല്‍ പ്രസിഡന്റ് താനാണെന്ന് പ്രഖ്യാപിച്ച വൈസ് പ്രസിഡന്റ് അമറുല്ല സാലിഹ് ഇവിടെയാണ് കഴിയുന്നത്. അഹമ്മദ് ഷാ മസൂദിന്റെ മകനായ അഹമ്മദ് മസൂദും സാലിഹിനൊപ്പമുണ്ട്.



