ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്ന് 5892 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.
പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, മൊത്തം കോവിഡ് ബാധിതര്‍ 4,45,851 ആയി ഉയര്‍ന്നു. ഇതില്‍ 52,070 പേര്‍ മാത്രമാണ് ചികിത്സയില്‍ കഴിയുന്നത്. തമിഴ്‌നാട്ടില്‍ ഇന്ന് കോവിഡ് ബാധിച്ചവരെക്കാള്‍ കൂടുതല്‍ പേര്‍ രോഗമുക്തി നേടിയത് ആശ്വാസമായി. 6110 പേരാണ് പുതുതായി രോഗമുക്തി നേടിയത്.
സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 92 മരണമാണ് സംഭവിച്ചത്. 3,86,173 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. മരണസംഖ്യ 7608 ആണെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.



