ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. 24 മണിക്കൂറിനിടെ 96 പേരാണ് രോഗ ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 7418 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 5,928 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇക്കാലയളവില്‍ രോഗം സ്ഥിരീകരിച്ചവരെക്കാള്‍ കൂടുതല്‍ പേര്‍ രോഗമുക്തി നേടിയത് ആശ്വാസമായി. 6031 പേരാണ് രോഗമുക്തി നേടിയത്. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, കോവിഡ് ബാധിതര്‍ 3,74,172 ആയി ഉയര്‍ന്നു. ഇതില്‍ 52,379 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നതായി തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

3,74,172 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ കേരളത്തില്‍ നിന്ന് വന്നവരാണ്.