ചെന്നൈ : തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 2,865 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ 67,468 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് മൂലം 33 മരണവും റിപ്പോര്‍ട്ട് ചെയ്തു. 866പേരാണ് സംസ്ഥാനത്ത് ആകെ മരിച്ചത്. കേരളത്തില്‍ നിന്ന് എത്തിയ ആറുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, രാജ്യത്ത് പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 15968 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 456183 ആയി ഉയര്‍ന്നു.

15413 ആണ് ഇതിന് മുന്‍പ് രേഖപ്പെടുത്തിയ ഉയര്‍ന്ന കണക്ക്. 24 മണിക്കൂറിനിടെ 465 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ, കൊവിഡ് മരണം 14,476 ആയി.